ദേശീയം

രാഹുല്‍ ഗാന്ധിയെ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് വിടണം; വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

മുംബ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി പങ്കജ മുണ്ടെ. 'നമ്മുടെ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം നമ്മള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. ചിലര്‍ ചോദിക്കുന്നത് എന്തായിരന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും തെളിവ് എവിടെയെന്നുമാണ്. രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് വെച്ചുവെട്ടി മറ്റൊരു രാജ്യത്തേക്ക് വിടണം. അപ്പോഴേ അവര്‍ക്ക് മനസ്സിലാകുകയുള്ളു'- പങ്കജ പറഞ്ഞു. 

സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെയും തീവ്രവാദികളുടെയും എണ്ണവും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് എതിരെ വ്യാപക വിമര്‍ശനം നിലനില്‍ക്കുന്ന സമയത്താണ് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്