ദേശീയം

വോട്ട് ചെയ്യുന്നതിന് മുമ്പ് അമ്മയെ കാണാന്‍ മോദിയെത്തി;  അനുഗ്രഹം തേടി (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ അമ്മയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. അഹമ്മദാബാദില്‍ വോട്ട് ചെയ്യുന്നതിന് മുമ്പായി അമ്മ ഹീരാ ബെന്നിന്റെ അനുഗ്രഹം വാങ്ങുന്നതിനായാണ് പ്രധാനമന്ത്രി എത്തിയത്. 
തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തുന്നതിനായി അമ്മയുടെ അനുഗ്രഹാശ്ശിസ് തേടിയ മോദിക്ക് മധുരം നല്‍കിയാണ് ഹീരാ ബെന്‍ യാത്രയാക്കിയത്.

പോളിങ് ശതമാനം റെക്കോര്‍ഡിലെത്തിക്കാന്‍ ജനങ്ങള്‍ ഉത്സാഹത്തോടെ പോളിങ് ബൂത്തുകളിലെത്തി വോട്ട് ചെയ്യാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നിങ്ങളുടെ വോട്ട് വിലയേറിയതാണെന്നും വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുന്നതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അഹമ്മദാബാദില്‍ നിന്ന് വോട്ട്  രേഖപ്പെടുത്തിയാണ് അദ്ദേഹം മടങ്ങിയത്.

 മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിയുടെ മണ്ഡലമായിരുന്ന ഗാന്ധിനഗറില്‍ നിന്ന് അമിത് ഷായാണ് ഇക്കുറി ജനവിധി തേടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ