ദേശീയം

മോദിയുടെ ഹോലികോപ്റ്റര്‍ പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥനെതിരായ നടപടിക്ക് സ്റ്റേ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് സ്റ്റേ. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് നടപടി സ്റ്റേ ചെയ്തത്. 

മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച മുഹമ്മദ് മുഹസീനെതിരെയുള്ള നടപടിയാണ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത്. ഈ മാസം ആദ്യവാരം ഒഡിഷയില്‍ വെച്ചാണ് മുഹസീന്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയത്. 

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒഡിഷയിലെ സോലാംപൂരില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോഴാണ് സൊലാംപൂര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹസിന്റെ  നേതൃത്വത്തിലുള്ള ഫ്‌ലൈയിങ് സ്‌ക്വാഡ് മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടക കേഡറിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍