ദേശീയം

രാഹുലിന് പിന്നാലെ പ്രിയങ്കയും ഒളിച്ചോടി ; പരിഹാസവുമായി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മല്‍സരിക്കില്ലെന്ന എഐസിസി തീരുമാനത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. രാഹുല്‍ഗാന്ധിക്ക് പിന്നാലെ സഹോദരി പ്രിയങ്ക ഗാന്ധിയും പോരാട്ടത്തിന് നില്‍ക്കാതെ ഒളിച്ചോടിയെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ പരിഹസിച്ചു. 

വാരാണസിയില്‍ അജയ് റായിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നരസിംഹയുടെ ട്വീറ്റ്. വാരാണസിയില്‍ പ്രിയങ്ക മല്‍സരിക്കുമെന്ന വാര്‍ത്ത ഉയര്‍ത്തിയതിന് ശേഷം, മല്‍സരിക്കാതെ ഒളിച്ചോടുകയായിരുന്നു എന്നും നരസിംഹ അഭിപ്രായപ്പെട്ടു. 

2014 ലും അജയ് റായ് തന്നെയായിരുന്നു വാരണസിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ ഇദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാളായിരുന്നു രണ്ടാമതെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍