ദേശീയം

ആറ് വയസുകാരിയെ കൊലപ്പെടുത്തിയതിന് ശേഷം പീഡിപ്പിച്ചു; കൊലപാതകിയെ കുടുക്കിയത് ഏഴ് വയസുകാരന്‍ മകന്‍

സമകാലിക മലയാളം ഡെസ്ക്

ഹരിദ്വാര്‍; അയല്‍ക്കാരന്റെ ആറ് വയസുകാരിയായ മകളെ കൊലപ്പെടുത്തിയതിന് ശേഷം ലൈംഗീകമായി പീഡിപ്പിച്ച 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കുട്ടിയുടെ മൃതശരീരം കണ്ടെത്തിയതിന് പിന്നാലെ ശനിയാഴ്ചയാണ് കൊലപാതകിയെ അറസ്റ്റിലായത്. പ്രതിയുടെ ഏഴ് വയസുകാരനായ മകന്റെ സഹായത്തോടെയാണ് സംഭവം പുറത്തായത്. 

ഗ്രാമത്തിലെ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ആറ് വയസുകാരിയായ പെണ്‍കുട്ടി. ഈ കൂട്ടത്തില്‍ പ്രതിയുടെ ഏഴ് വയസുകാരനായ മകനും ഉണ്ടായിരുന്നു. ഈ കുട്ടികള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടുന്നത്. അടുത്തുള്ള വയലിലെ മരത്തിന് അടിയില്‍ പോയി ഇരിക്കുന്നതിനായാണ് പെണ്‍കുട്ടിയെ പ്രതി വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ആദ്യം കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷമാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സംംഭവത്തിന് ശേഷം ഇയാള്‍ വീട്ടിലേക്ക് പോവുകയായിരുന്നു. 

പ്രതിയുടെ മകനാണ് കൃത്യമായ സൂചനകള്‍ നല്‍കിയത്. കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ അച്ഛന്‍ വിളിച്ചുകൊണ്ടുപോയെന്ന് ഏഴ് വയസുകാരനാണ് പൊലീസിനെ അറിയിച്ചത്. അറസ്റ്റ് ചെയ്ത പ്രതി പിന്നീട് കുറ്റം സമ്മതിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്