ദേശീയം

പാന്‍ മസാല തുപ്പി; സിസിടിവിയില്‍ കുടുങ്ങിയ യുവാവിന് പിഴ, രാജ്യത്ത് ആദ്യം 

സമകാലിക മലയാളം ഡെസ്ക്

അഹമദാബാദ്: പൊതുസ്ഥലത്ത് പാന്‍ മസാല തുപ്പിയതിന് യുവാവിന് പിഴ. അഹമദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് യുവാവിനെതിരെ നടപടി സ്വീകരിച്ചത്. അഹമദാബാദിലെ നരോദയിലുള്ള മഹേഷ് കുമാര്‍ എന്നയാളില്‍ നിന്നാണ് കോര്‍പ്പറേഷന്‍ നൂറ് രീപ പിഴ ഈടാക്കിയത്. 

സര്‍ദാര്‍ പട്ടേല്‍ സ്റ്റാച്യൂ റോഡില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ തെളിവായെടുത്താണ് നടപടി. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തിലൊരു കേസ് എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദേശീയതലത്തില്‍ അടുത്തിടെ നടത്തിയ ക്ലെന്‍ലീനെസ് സര്‍വെയില്‍ മികച്ച സംസ്ഥാനമായി അഹമദാബാദ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം