ദേശീയം

അയോധ്യ കേസ് മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയം; ഓഗസ്റ്റ് ആറുമുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി. കേസില്‍ ഓഗസ്റ്റ് ആറ് മുതല്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് വാദം തുടങ്ങുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമവായമുണ്ടാക്കാനായി നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച, ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ മധ്യസ്ഥ സമിതി വ്യാഴാഴ്ച കോടതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മധ്യസ്ഥത പരാജയപ്പെട്ട സാഹചര്യത്തിലാണ് കോടതി കേസില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.

ഇതേ തുടര്‍ന്നാണ് ആറാം തീയതി മുതല്‍ ദിവസേന വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുക. 

ജസ്റ്റിസ് എഫ്.എം.ഇബ്രാഹിം ഖലീഫുളള, ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ജു എന്നിവര്‍ അടങ്ങിയതായിരുന്നു മധ്യസ്ഥ സമിതി. മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കും വിഷയങ്ങള്‍ പഠിക്കുന്നതിനുമായി സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു