ദേശീയം

മരുമകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, പീഡിപ്പിച്ചു ; ബിജെപി നേതാവിനെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മരുമകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ബിജെപി മുന്‍ എംഎല്‍എ മനോജ് ഷൊക്കീനെതിരെയാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാന്‍ഗ്ലോയ് അസംബ്ലി സീറ്റില്‍ നിന്നും രണ്ട് തവണ ബി.ജെ.പി എംഎല്‍എയായി വിജയിച്ചിട്ടുണ്ട് മനോജ് ഷൊക്കീന്‍. 


ഇരയായ പെണ്‍കുട്ടി വ്യാഴാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2018 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡിസംബര്‍ 31ന് അമ്മ വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെയും സഹോദരന്റെയും കസിന്റെയും കൂടെ മീരാബാഗിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് പീഡനം നടക്കുന്നത്. വരും വഴി താമസിക്കുന്നതിനായി ഹോട്ടലെടുക്കുകയും അന്ന് അവിടെ പുതുവര്‍ഷം ആഘോഷിക്കുകയും ചെയ്ത യുവതിയും സംഘവും പിറ്റേന്ന് പാര്‍ട്ടി കഴിഞ്ഞ് രാത്രി വീട്ടില്‍ തിരിച്ചെത്തി. 

തുടര്‍ന്ന് യുവതി ഉറങ്ങാന്‍ കിടക്കുകയും ഭര്‍ത്താവ് സുഹൃത്തുക്കളുടെ കൂടെ പുറത്തുപോവുകയും ചെയ്തു. ഈ സമയത്താണ് ഭര്‍ത്താവിന്റെ പിതാവായ മനോജ് ഷൊക്കീന്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയെ വിളിക്കുന്നതും പീഡിപ്പിക്കുന്നതുമെന്ന് യുവതി പരാതിയില്‍ പറയുന്നു. 

മദ്യലഹരിയില്‍ മുറിയിലെത്തിയ മനോജ് ഷൊക്കീന്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു, എതിര്‍ത്തപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ്, ഒച്ചയുണ്ടാക്കിയാല്‍ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബലമായി പീഡിപ്പിച്ചുവെന്ന് യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞതിനാല്‍ അത് തകര്‍ക്കണ്ടല്ലോ എന്ന് കരുതിയാണ് കേസ് കൊടുക്കാന്‍ വൈകിയതെന്നും യുവതി വിശദീകരിച്ചു. 

ഗാര്‍ഹിക പീഡനത്തിനും നേരത്തെ ബിജെപി നേതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ മനോജ് ഷൊക്കീനെതിരെ ഐപിസി സെക്ഷന്‍ 376, 506 എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംഭവം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സെജു പി കുരുവിള അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി