ദേശീയം

തെരഞ്ഞെടുപ്പില്‍ ഒറ്റസീറ്റിലും ജയിക്കാത്ത ബിജെപി സിക്കിമില്‍ മുഖ്യപ്രതിപക്ഷം ; 10 എംഎല്‍എമാര്‍ കൂറുമാറി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമിലെ പ്രതിപക്ഷ കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാര്‍ട്ടിയുടെ 10 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ സിക്കിമില്‍ മുഖ്യപ്രതിപക്ഷമായി ബിജെപി മാറി. തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്ന ബിജെപിയാണ് ഇപ്പോള്‍ മുഖ്യപ്രതിപക്ഷമായി മാറിയത്. 

സിക്കിമില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തില്‍ ഇരുന്ന പാര്‍ട്ടിയാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്. തുടര്‍ച്ചയായി അഞ്ചുവട്ടം മുഖ്യമന്ത്രിയായിരുന്ന പവന്‍ കുമാര്‍ ചാംലിങ് ആണ് പാര്‍ട്ടിയുടെ നേതാവ്. ചാംലിങാണ് രാജ്യത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിക്കാതിരുന്ന ഏക സംസ്ഥാനമായിരുന്നു സിക്കിം. മറ്റ് ആറ് സംസ്ഥാനങ്ങളിലും ബിജെപി രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് ആണ് അധികാരത്തിലുള്ളത്. 

32 അംഗ സിക്കിം നിയമസഭയിലേക്ക് ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഏറെക്കാലം അധികാരത്തില്‍ ഇരുന്ന എസ് ഡി എഫിനെ പരാജയപ്പെടുത്ത് സിക്കിം ക്രാന്തികാരി മോര്‍ച്ച ( എസ്.കെ.എം) അധികാരത്തിലെത്തിയിരുന്നു. എസ്.ഡി.എഫ് 15 സീറ്റും എസ്.കെ.എം 17 സീറ്റും നേടിയിരുന്നു. സിക്കിമില്‍ അധികാരത്തിലുള്ള എസ്.കെ.എം ബിജെപിയുടെ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ഭാഗമാണ്. 

എസ്ഡിഎഫിന്റെ 10 എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയതോടെ ആ പാര്‍ട്ടിയുടെ അംഗസംഖ്യ അഞ്ചായി ചുരുങ്ങി. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയില്‍ നിന്ന് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് ചടങ്ങില്‍ സംബന്ധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്