ദേശീയം

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതില്‍ ലോക്‌സഭയില്‍ കത്തിക്കയറിയ ലഡാക്ക് എംപിയുടെ സ്വാതന്ത്ര്യദിന നൃത്തം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

സ്വാതന്ത്ര്യ ദിനത്തില്‍ നൃത്തം ചെയ്യുന്ന ലഡാക്കിലെ ബിജെപി എംപി ജമ്യാങ് സെറിങ് നംഗ്യാലാണ് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ലോക്‌സഭയില്‍ പ്രസംഗം നടത്തി ശ്രദ്ധേയനായ എംപിയാണ് നംഗ്യാല്‍. 

സണ്‍ഗ്ലാസും പരമ്പരാഗത വസ്ത്രമായ ഗൗച്ചയും ധരിച്ചാണ് അനുയായികള്‍ക്കൊപ്പം നംഗ്യാല്‍ നൃത്തം ചെയ്തത്. എംപിയുടെ നൃത്തത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. 

നംഗ്യാലിന്റെ ലോക്‌സഭയിലെ പ്രസംഗത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്ത് വന്നിരുന്നു. ലഡാക്ക് മേഖലയില്‍ നിന്നുള്ള പൗരര്‍ക്ക് പ്രചോദനമാകന്നതാണ് നംഗ്യാലിന്റെ പ്രസംഗം എന്നാണ് മോദി വിശേഷിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു