ദേശീയം

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ; ഒരു സൈനികന് വീരമൃത്യു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. കശ്മീരിലെ നൗഷേര സെക്ടറിലെ രജൗരിയിലാണ് പാക് പട്ടാളം ഇന്ത്യന്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. 

ലാന്‍സ് നായിക് സന്ദീപ് ഥാപ്പയാണ് വെടിവെയ്പില്‍ മരിച്ചത്. വെടിവെയ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളിലും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടര്‍ന്നിരുന്നു. 

കശ്മീരിന്റെ ഭരണഘടനപദവി റദ്ദാക്കിയ നടപടിയില്‍ യുഎന്‍ രക്ഷാസമിതി ചര്‍ച്ച ചെയ്യുന്ന വേളയില്‍ ലോക ശ്രദ്ധ ആകര്‍ഷിക്കാനാണ് പാക് പ്രകോപനം തുടരുന്നതെന്ന് ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു. പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ, ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഝാര്‍ എക്‌സ്പ്രസിന്റെ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ജോധ്പൂരില്‍ നിന്നും കറാച്ചിയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് ഝാര്‍ എക്‌സ്പ്രസ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ട്രെയിന്‍സര്‍വീസ് നിര്‍ത്തിവെക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയമാണ് വടക്കുപടിഞ്ഞാറന്‍ റെയില്‍വേക്ക് നിര്‍ദേശം നല്‍കിയത്. ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള സംഝോത എക്‌സ്പ്രസ് നേരത്തെ നിര്‍ത്തിവെച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ