ദേശീയം

മുംബൈയില്‍ സ്പാ കേന്ദ്രീകരിച്ച് പെണ്‍വാണിഭം: ആറ് തായ് യുവതികളെ രക്ഷപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നഗരത്തിലെ സ്പായില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് സെക്‌സ് റാക്കറ്റിന്റെ പിടിയിലായ ആറ് യുവതികളെ മോചിപ്പിച്ചു. തായ് സ്വദേശികളായ ആറ് യുവതികളെയാണ് രക്ഷപ്പെടുത്തിയത്. മുബൈ സബര്‍ബനിലുള്ള വിലെ പാര്‍ലെയിലെ ദിക്ഷിത് റോഡിലെ റിഷി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ച ദ തായ് വില്ല എന്ന സ്പാ സെന്ററില്‍ ആണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. 
 
ടൂറിസ്റ്റ്, ബിസിനസ് വിസയില്‍ മുംബൈയിലെത്തിയവരാണ് തായ് യുവതികളില്‍ പലരും. റെയ്ഡിനെ തുടര്‍ന്ന് ഉടമയെയും മാനേജറെയും പോലീസ് അറസ്റ്റ് ചെയ്തു. 1.23 ലക്ഷം രൂപയും, ലാപ് ടോപ്പും, പി.ഒ.എസ് മെഷീനും വൗച്ചര്‍ബുക്കും മറ്റു ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വിലെ പാര്‍ലെ പൊലീസിനാണ് കേസിന്റെ അന്വേഷണ ചുമതല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍