ദേശീയം

കിടക്കയില്ലെന്ന് പറഞ്ഞ് ഒഴിവാക്കി, ആശുപത്രി വരാന്തയില്‍ യുവതിയുടെ പ്രസവം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: അഡ്മിറ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറാവാതിരുന്നതോടെ ആശുപത്രി വരാന്തയില്‍ യുവതിയുടെ പ്രസവം. ആശുപത്രിയില്‍ കിടക്കയില്ലെന്ന കാരണം പറഞ്ഞാണ് പ്രസവ വേദനയുമായെത്തിയ യുവതിയെ അഡ്മിറ്റ് ചെയ്യാനും പരിചരിക്കാനും ഡോക്ടറും നേഴ്‌സുമാരും വിസമ്മതിച്ചത്. 

ഉത്തര്‍പ്രദേശിലെ ഫാറുഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. അഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിച്ചതോടെ ആശുപത്രി വരാന്തയില്‍ നിരവധി ആളുകളുടെ മുന്‍പില്‍ വെച്ച് യുവതി പ്രസവിച്ചു. പ്രസവം നടന്നതിന് ശേഷമാണ് യുവതിയെ പരിചരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. 

ചോരയില്‍ നിറഞ്ഞ് കിടക്കുന്ന യുവതിക്കൊപ്പം, വരാന്തയുടെ ഒരുവശത്ത് കിടക്കുന്ന നവജാതശിശുവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രക്തം വാര്‍ന്ന് ആശുപത്രി വരാന്തയില്‍ കിടക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഫാറൂഖാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ