ദേശീയം

മെഡിക്കല്‍ കോളെജില്‍ റാഗിങ്, 150 വിദ്യാര്‍ഥികളുടെ തല മൊട്ടയടിച്ചു

സമകാലിക മലയാളം ഡെസ്ക്

സയ്ഫയ്: മെഡിക്കല്‍ കോളെജ് വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിച്ച് തലമൊട്ടയടിച്ച് റാഗ് ചെയ്ത് സീനിയര്‍ വിദ്യാര്‍ഥികള്‍. 150ളം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കൊണ്ടാണ് തല മൊട്ടയടിപ്പിച്ചത്. ഉത്തര്‍പ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം. 

മൊട്ടയടിപ്പിച്ച് വിദ്യാര്‍ഥികളെ നിരനിരയായി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ഉയര്‍ന്നു. ഇവരെ കൊണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സല്യൂട്ട് അടുപ്പിക്കുകയും ചെയ്തിരുന്നു. 

സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട സീനിയര്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തതായും സര്‍വകലാശാല വ്യക്തമാക്കി. സര്‍വകലാശാല ജീവനക്കാരേയും വീഡിയോയില്‍ കാണാമെങ്കിലും ഇവരും റാഗിങ് തടയാന്‍ ശ്രമിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു