ദേശീയം

എന്റെ ഹിന്ദി പരിഭാഷപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ചെവിയില്‍ കോഡ്‌ലെസ് ഡിവൈസ് ഘടിപ്പിച്ചിരുന്നു; മാന്‍ വെഴ്‌സസ് വൈല്‍ഡ് പരിഹാസങ്ങള്‍ക്ക് മറുപടിയുമായി മോദി

സമകാലിക മലയാളം ഡെസ്ക്

ബെയര്‍ ഗ്രില്‍സുമായുള്ള പ്രധാനമന്ത്രി നരന്ദ്ര മോദിയുടെ മാന്‍ വെഴ്‌സസ് വൈല്‍ഡ് പരിപാടി ചരിത്രത്തിലെ ഏറ്റവും വലിയ റേറ്റിങാണ് നേടിയത്. എന്നാല്‍ പ്രധാനമന്ത്രിയുടെ പരിപാടിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. അതില്‍ പ്രധാനപ്പെട്ടത് ഹിന്ദിയില്‍ സംസാരിക്കുന്ന മോദിയുടെ ഭാഷ ബെയര്‍ ഗ്രില്‍സിന് എങ്ങനെ മനസ്സിലാകും എന്ന ചോദ്യമായിരുന്നു. ഇതിന് പ്രധാനമന്ത്രി തന്നെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. സാങ്കേതിക വിദ്യയാണ് തങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചത് എന്നാണ് മോദിയുടെ വിശദീകരണം. 

' എന്റെ ഹിന്ദി എങ്ങനെയാണ് ബെയര്‍ ഗ്രില്‍സിന് മനസ്സിലയാത് എന്നാണ് ഒരുപാട് പേര്‍ക്ക് അറിയേണ്ടത്. അത് എഡിറ്റ് ചെയ്തതാണോ പലസമയങ്ങളില്‍ ഷൂട്ട് ചെയ്തതാണോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ടെക്‌നോളജിയാണ്. എന്റെ ഹിന്ദി അപ്പോള്‍ത്തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്ന തരത്തിലുള്ള ഒരു കോഡ്‌ലെസ് ഡിവൈസ് അദ്ദേഹത്തിന്റെ ചെവിയില്‍ ഘടിപ്പിച്ചിരുന്നു'- മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''