ദേശീയം

ആശ്വാസ നടപടിയുമായി ആര്‍ബിഐ; 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ സുപ്രധാന തീരുമാനമെന്നതും ശ്രദ്ധേയമാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐ പണം നല്‍കും. 

ആര്‍ബിഐയുടെ കരുതല്‍ ധനശേഖരമായ 1.76 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നല്‍കുന്നത്. മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ സമിതിയുടെ റിപ്പോര്‍ട്ട് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് അംഗീകരിച്ചു.  റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയ റിസര്‍വ് ബാങ്ക് കരുതല്‍ ധനശേഖരമായ 1,76,051 കോടി രൂപയാണ് സര്‍ക്കാരിന് നല്‍കുക. 

ഇതോടെ മാര്‍ച്ചിനകം കേന്ദ്ര സര്‍ക്കാരിന് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം