ദേശീയം

യാത്രക്കാര്‍ കുറവ്; ശതാബ്ദിയടക്കമുള്ള ട്രെയിനുകളില്‍ ടിക്കറ്റിളവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശതാബ്ദി, തേജസ് ട്രെയിനുകളുടെ ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്താന്‍ റെയില്‍വേ ഒരുങ്ങുന്നു. തിരഞ്ഞെടുത്ത റൂട്ടുകളിലെ ശതാബ്ദി, തേജസ്, ഗതിമാന്‍ എക്‌സ്പ്രസ് ട്രെയിനുകളില്‍ 25 ശതമാനം വരെ ഇളവ് നല്‍കാനാണ് ആലോചിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

റോഡ് വ്യോമ ഗതാഗത മേഖലകളിലെ സേവന ദാതാക്കളുമായുള്ള മത്സരം കടുത്തതോടെയാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാന്‍ റെയില്‍വേ നിര്‍ബന്ധിതമാകുന്നത്. എസി ചെയര്‍കാറിന്റെയും എക്‌സിക്യൂട്ടിവ് ചെയര്‍കാറിന്റെയും അടിസ്ഥാന നിരക്കിലായിരിക്കും ഇളവ് നല്‍കുക.

അതേസമയം, ജിഎസ്ടി, റിസര്‍വേഷന്‍ നിരക്ക്, സൂപ്പര്‍ ഫാസ്റ്റ് നിരക്ക് തുടങ്ങിയവ പ്രത്യേകം ഈടാക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം 50 ശതമാനം പോലും യാത്രക്കാരെ കിട്ടാതെ സര്‍വീസ് നടത്തിയ ട്രെയിനുകളിലായിരിക്കും പുതിയ ആനുകൂല്യം ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി