ദേശീയം

സ്വയം പ്രഖ്യാപിത ആള്‍ദൈവം റാം റഹീമിന്റെ പരോള്‍ അപേക്ഷ വീണ്ടും തള്ളി

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: കൊലപാതകം, ബലാത്സംഗ കേസുകളില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങിന്റെ പരോള്‍ അപേക്ഷ തള്ളി. റോഹ്ത്തഗ് ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ തലവനായ റാം റഹീമിന്റെ പരോള്‍ അപേക്ഷ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയാണ് തള്ളിയത്. ഈ മാസം ആദ്യ റാം റഹീമിന്റെ ഭാര്യ ഹര്‍ജിത് കൗറാണ് പരോള്‍ അനുവദിക്കാന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. 

നേരത്തെ, കൃഷി ചെയ്യണമെന്ന് ആവശ്യപ്പെട്ട് റാം റഹീം പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും അതും തള്ളിയിരുന്നു. രണ്ട് ബാലാത്സംഗ കേസുകളിലും മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും റോഹ്ത്തക്കിലെ സുനാരിയ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് 51കാരനായ ഗുര്‍മീത്. 

സ്വയം പ്രഖ്യപിത ആള്‍ദൈവമായ ഗുര്‍മീത് 2017 ഓഗസ്റ്റില്‍ ഇയാളുടെ ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ജയിലില്‍ കഴിയുന്നത്. മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രത്യേക സിബിഐ കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ