ദേശീയം

സ്ത്രീകളോട് എങ്ങനെ പെരുമാറമാണെന്ന് പുരുഷൻമാരെ പഠിപ്പിക്കണമെന്ന് മോഹൻ ഭാ​ഗവത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: സ്​ത്രീകളെ ബഹുമാനിക്കാൻ വീട്ടിൽ നിന്നു തന്നെ തുടങ്ങണമെന്ന്​ ആർഎസ്​എസ്​ മേധാവി മോഹൻ ഭാഗവത്​. ‘‘സ്​ത്രീകളെ അപമാനിക്കുന്ന പുരുഷൻമാർക്കും അമ്മയും സഹോദരിമാരും ഉണ്ടാകും. സ്​ത്രികളെ ബഹുമാനിക്കാൻ വീട്ടിൽ നിന്നു തന്നെ തുടങ്ങണം’’ മോഹൻ ഭാഗവത്​ പറഞ്ഞു.രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് മോഹൻഭ​ഗവതിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ഉർവശി മുന്നിൽവന്നു നിന്നപ്പോഴും അർജ്ജുനൻ ധർമ്മ പാതയിൽ നിന്ന്​ വ്യതിചലിച്ചില്ല. അർജ്ജുനൻ അവരെ മാതാവിനെ പോലെയാണ്​ പരിഗണിച്ചത്​​. സമൂഹത്തിൽ സ്​ത്രീകളെ ബഹുമാനിക്കുന്ന കാര്യമാണ്​ നാം അടിയന്തരമായി ചെയ്യേണ്ടത്​. അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ സ്വാമി ഗ്യാനാനന്ദ്​ സംഘടിപ്പിച്ച ഗീത മഹോത്സവ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മീയതയുടെ അറിവി​ന്റെ സംഗ്രഹമാണ്​ ഭഗവത്​ഗീതയെന്നും കൃഷ്​ണൻ അർജ്ജുനന്​ പറഞ്ഞുകൊടുക്കുന്ന തരത്തിൽ ഉപനിഷത്തുകളുടെ രത്​നച്ചുരുക്കമാണതെന്നും അദ്ദേഹം വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'