ദേശീയം

പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കു നാട്ടുകാരുടെ ശിക്ഷ; നഗ്നനാക്കി തെരുവിലൂടെ നടത്തം, കെട്ടിയിട്ടു മര്‍ദനം

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍; വീട്ടില്‍ കയറി നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 35കാരനെ നാട്ടുകാര്‍ നഗ്നനാക്കി റോഡിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പാര്‍ദി മേഖലയിലാണ് സംഭവമുണ്ടായത്. സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന ജവഹര്‍ വൈദ്യ എന്നയാളാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ പ്രദേശവാസികള്‍ പിടികൂടുകയും മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുന്നതിന് മുന്‍പ് ഇയാളുടെ കൈകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടി നഗ്നനാക്കി തെരുവിലൂടെ നടത്തിക്കുകയായിരുന്നു. 

പണം വാങ്ങുന്നതിനായി ഇയാള്‍ എല്ലാ ദിവസവും കുട്ടിയുടെ വീട്ടില്‍ വരാറുണ്ട്. ഞായറാഴ്ച എത്തിയപ്പോള്‍ കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് കുട്ടിയുടെ അമ്മ വീട്ടിലേക്ക് തിരിച്ചെത്തുകയും കുട്ടിയെ ഉപദ്രവിക്കുന്നതുകണ്ട് ഒച്ചവെക്കുകയുമായിരുന്നു. അയല്‍വാസികള്‍ ഓടിയെത്തിയാണ് ഇയാളെ പിടികൂടിയത്. സംഭവം അറിഞ്ഞ് കൂടുതല്‍ പേര്‍ സ്ഥലത്തെത്തുകയും ഇയാളെ മര്‍ദിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി