ദേശീയം

വീണ്ടും എടിഎം സ്‌കിമിങ്ങ്?; ഒരേ പ്രദേശത്തുളള 30 അക്കൗണ്ടുടമകളുടെ ലക്ഷങ്ങള്‍ നഷ്ടമായി; പണം പിന്‍വലിച്ചത് പലയിടത്തായി, ജാഗ്രത 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  അക്കൗണ്ടില്‍ നിന്ന് നിയമവിരുദ്ധമായി ലക്ഷങ്ങള്‍ പിന്‍വലിച്ചതായി അക്കൗണ്ട് ഉടമകളുടെ കൂട്ടപരാതി. പശ്ചിമ ബംഗാളിലെ ജാദവ്പൂര്‍ മേഖലയിലുളള 30 പേരാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ച് തട്ടിപ്പ് നടത്തിയതായി കാണിച്ച് ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

ജാദവ്പൂരില്‍ സുകാന്ത സേതുവിനോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ സ്വകാര്യ, പൊതുമേഖ ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുന്നവരാണ് തട്ടിപ്പിന് ഇരയായത്.ഡല്‍ഹി, ഗുരുഗ്രാമം, നോയിഡ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. എടിഎം കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന എടിഎം സ്‌കിമിങ്ങ് ആണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതി്‌ന് പുറമേ പണം നഷ്ടമായവരുടെ പഴയ വിവരങ്ങള്‍ ഇവര്‍ ശേഖരിച്ചതായും പൊലീസ് സംശയിക്കുന്നു.

സ്ഥിരവരുമാനക്കാരാണ് തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവും. പലര്‍ക്കും പല തവണകളായാണ് പണം നഷ്ടമായത്. പണം പിന്‍വലിച്ചതായുളള സന്ദേശങ്ങള്‍ ലഭിക്കുകയായിരുന്നു. ബാങ്ക് വിവരങ്ങള്‍ ആര്‍ക്കും കൈമാറിയിട്ടില്ല എന്ന് ഇടപാടുകാര്‍ ഉറപ്പിച്ചുപറയുന്നു. 

അതേസമയം കേരളത്തിലും എടിഎം തട്ടിപ്പ് നടന്നു. കൊച്ചിയില്‍ ഡോക്ടറുടെ ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. രണ്ട് ബാങ്കുകളുടെ എടിഎം വഴിയാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. 15 മിനുട്ട് ഇടവേളയില്‍ 10 തവണയായി പണം പിന്‍വലിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ