ദേശീയം

65കാരിക്ക് പാമ്പു കടിയേറ്റു; എട്ടുകിലോമീറ്റര്‍ ദൂരം തോളിലേറ്റി നാട്ടുകാര്‍, ചികിത്സയില്‍ 

സമകാലിക മലയാളം ഡെസ്ക്

പുനെ: പാമ്പുകടിയേറ്റ സ്ത്രീക്ക് ചികിത്സ ലഭ്യമാക്കാന്‍ നാട്ടുകാര്‍ തോളിലേറ്റിയത് എട്ടു കിലോമീറ്റര്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 65 കാരി ചികിത്സയില്‍. മതിയായ റോഡ് സൗകര്യമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന ഗ്രാമത്തില്‍ നിന്നുളള സ്ത്രീക്കാണ് പാമ്പു കടിയേറ്റത്.

മഹാരാഷ്ട്ര പുനെ ജില്ലയിലെ ചന്ദര്‍ എന്ന ഒറ്റപ്പെട്ട ഗ്രാമത്തിലാണ് സംഭവം. വീ്ടിനോട് ചേര്‍ന്നാണ് 65കാരിയെ പാമ്പുകടിച്ചത്.ഗ്രാമത്തിലേക്ക് മതിയായ റോഡ് സൗകര്യമില്ലാത്തത് കാരണം മുളവടിയില്‍ തുണി കെട്ടി അതില്‍ ഇരുത്തിയാണ് സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്. എട്ടുകിലോമീറ്ററോളം ദൂരമാണ് ഇവരെയും വഹിച്ച് ഇത്തരത്തില്‍ കാല്‍നടയായി നാട്ടുകാര്‍ സഞ്ചരിച്ചത്. ആശുപത്രിയില്‍ എത്തിക്കാന്‍ രണ്ടുമണിക്കൂറോളം സമയമെടുത്തെന്ന് 65കാരിയുടെ മകന്‍ പറഞ്ഞു.

ആശുപത്രിയില്‍ എത്തിക്കാന്‍ അനാവശ്യമായി സമയം പാഴാക്കേണ്ട എന്ന ആലോചനയെ തുടര്‍ന്നാണ്  65കാരിയ തോളിലേറ്റ് ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് താത്ക്കാലികമായി മുളവടിയില്‍ തുണി കെട്ടി സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കുകയായിരുന്നു. മെയിന്‍ റോഡില്‍ എത്തിച്ച സ്ത്രീയെ അവിടെ നിന്ന് ജീപ്പിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചതായി മകന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്