ദേശീയം

ഒന്‍പത് ദിവസം മുന്‍പ് പ്രണയവിവാഹം; 25 കാരിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ തൂങ്ങി മരിച്ച നിലയില്‍, ദുരൂഹത; ഭര്‍ത്താവിനെതിരെ മാതാപിതാക്കളുടെ പരാതി

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  പ്രണയവിവാഹത്തിന് തൊട്ടുപിന്നാലെ 25 വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറയുന്നു.

ഹൈദരാബാദിലെ രാമ റാവു നഗറിലാണ് സംഭവം.സ്‌ഫോറ്റ്‌വെയര്‍ എന്‍ജിനീയറായ ദാസരി പൂര്‍ണിമയെയാണ് വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ദാസറി പൂര്‍ണിമയും യുവാവുമായുളള പ്രണയ വിവാഹം ഒന്‍പത് ദിവസം മുന്‍പാണ് നടന്നത്. പെണ്‍കുട്ടി മരിച്ച വിവരം ഭര്‍ത്താവ് കാര്‍ത്തിക്ക് ദാസരി പൂര്‍ണിമയുടെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.  പെണ്‍കുട്ടിയുടെ മരണത്തില്‍ കാര്‍ത്തിക്കിന് പങ്കുളളതായി മാതാപിതാക്കള്‍ ആരോപിച്ചു.

പൂര്‍ണിമയുടെ കഴുത്തിലും തലയിലും മുറിവുളളതായി പൊലീസ് പറയുന്നു. വിദഗ്ധ പരിശോധന നടത്തിയാല്‍ മാത്രമേ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുകയുളളുവെന്നും പൊലീസ് അറിയിച്ചു. മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. ദുരൂഹ മരണം എന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.പൂര്‍ണിമ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കാര്‍ത്തിക്കിനെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. 

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ തന്നെയാണ് കാര്‍ത്തിക്ക്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ദാസരിയെ കാര്‍ത്തിക്ക് വിവാഹം ചെയ്തതെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി