ദേശീയം

'എനിക്ക് മരിക്കണ്ട; അവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് കാണണം'; ഉന്നാവ് പെണ്‍കുട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തന്നെ ബലാത്സംഗം ചെയ്ത പ്രതികള്‍ക്ക്  വധശിക്ഷ നല്‍കണമെന്ന് ഉന്നാവില്‍ തീകൊളുത്തപ്പെട്ട പെണ്‍കുട്ടി. തനിക്ക് മരിക്കാന്‍ ആഗ്രഹമില്ലെന്നും പെണ്‍കുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു. പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് പെണ്‍കുട്ടി.

''എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം. എന്നോട് ഇത് ചെയ്തവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്ക് കാണണം'' പെണ്‍കുട്ടി സഹോദരനോട് പറഞ്ഞതിങ്ങനെ. തൊണ്ണൂറ് ശതമാനം പൊളളലേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.

അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണിയുയര്‍ന്ന പശ്ചാത്തലത്തില്‍ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ബലാല്‍സംഗ, വധശ്രമക്കേസ് പ്രതികളെ അനുകൂലിക്കുന്നവരാണ് ഭീഷണി മുഴക്കിയത്.

വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ഇന്നലെ ലക്‌നൗവില്‍ നിന്നും ഡല്‍ഹിയിലെ സഫ്ദര്‍ജങ്ങ് ആശുപത്രിയിലെത്തിച്ചിരുന്നു.
കൂട്ടബലാത്സംഗത്തിനിരയായി പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ അടങ്ങുന്ന അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ കോടതിയിലേക്ക് പോകുമ്പാഴായിരുന്നു സംഭവം. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

പീഡനക്കേസിലെ 2 പ്രതികളടക്കം 5 പേര്‍ ചേര്‍ന്നു യുവതിയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയത്. 5 പേരും അറസ്റ്റിലായെങ്കിലും പീഡനക്കേസ് പ്രതികള്‍ക്കു നേരത്തെ ജാമ്യം അനുവദിച്ചതില്‍ പ്രോസിക്യൂഷന്റെ വീഴ്ചയെക്കുറിച്ചും സംശയമുയര്‍ന്നിട്ടുണ്ട്. ആശുപത്രിയിലെത്തിയ മജിസ്‌ട്രേട്ടിനോട് അക്രമം നടത്തിയ അഞ്ചു പേരുടെയും പേരുകള്‍ യുവതി പറഞ്ഞുവെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ