ദേശീയം

ഡല്‍ഹിയില്‍ തീപിടുത്തം: ഫാക്ടറികെട്ടിടത്തില്‍ നിന്ന് വീടുകളിലേക്ക് തീപടര്‍ന്നു, 32 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ആനന്ത് ഗഞ്ചില്‍ പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 32 പേര്‍ മരിച്ചു. റാണി ഝാന്‍സി റോഡില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. സ്‌കൂള്‍ ബാഗുകള്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീ സമീപത്തുള്ള വീടുകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. 

അന്‍പതോളം പേരെ രക്ഷപെടുത്തിയെങ്കിലും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ഇരുപതിലധികം പേര്‍ ഇവിടെയുള്ള വീടുകളില്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  അഗ്നിശമനസേനയുടെ മുപ്പതോളം യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പൊള്ളലേറ്റവരുടെ നില ഗുരുതരമായി തുടരുന്നെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണെന്നുമാണ് വിവരം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ