ദേശീയം

അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; 32 കാരന്‍ അറസ്റ്റില്‍; ക്രൂരസംഭവം നാഗ്പൂരില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അഞ്ച് വയസ്സുകാരിയെ ബലാത്സംഗശ്രമത്തിനിടെ കൊന്നു. നാഗ്പൂരില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ കല്‍മേശ്വറിലാണ് ക്രൂരസംഭവം. സംഭവവുമായി ബന്ധപ്പെട്ട് 32 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

വെള്ളിയാഴ്ചയാണ് അഞ്ചുവയസ്സുകാരിയെ കാണാതായത്. ഞായറാഴ്ച ഉച്ചയോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുത്തശ്ശിയ്‌ക്കൊപ്പം അടുത്ത ഗ്രാമത്തിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ കുട്ടി മടങ്ങിയെത്തിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അഞ്ചുവയസ്സുകാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്. പോസ്റ്റുമോര്‍ട്ടം  റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി