ദേശീയം

അമിത് ഷായുമായി ചർച്ച നടത്തി; ത്രിപുരയിൽ പ്രതിഷേധം അവസാനിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ത്രിപുരയിൽ അരങ്ങേറിയ പ്രതിഷേധം അവസാനിപ്പിച്ചു. ബില്ലിനെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ സംയുക്തമായിട്ടാണ് പ്രതിഷേധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ തീരുമാനമായത്.

സമരക്കാര്‍ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് അമിത് ഷായിൽ നിന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കൾ പിന്നീട് പറഞ്ഞു. എന്നാൽ മേഘാലയയിലും അസമിലും പ്രതിഷേധം കനക്കുകയാണ്. അസമിൽ ഇന്ന് പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു. മേഘാലയയിൽ ബാങ്കിന് തീയിട്ടു.

ഇരു സംസ്ഥാനങ്ങളിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്റര്‍നെറ്റ് സംവിധാനങ്ങൾ റദ്ദാക്കിയത് സംസ്ഥാനങ്ങളിൽ നിന്നുള്ള ആശയ വിനിമയത്തിന് തടസങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം