ദേശീയം

കസവുമുണ്ടും കുർത്തയുമണിഞ്ഞ് അഭിജിത്, സാരിയുടുത്ത് എസ്തേറും; ഭാരതീയ വേഷത്തിൽ നൊബേൽ ഏറ്റുവാങ്ങി 

സമകാലിക മലയാളം ഡെസ്ക്

സ്റ്റോക്കോം:  2019ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം ഇന്ത്യൻ വംശജനായ അഭിജിത്ത് ബാനർജി, ഫ്രഞ്ച് പൗരയും അഭിജിത്തിന്റെ ഭാര്യയുമായ എസ്തർ ഡഫല്ലോ, അമേരിക്കക്കാരൻ മൈക്കൽ ക്രമർ എന്നിവർ ഏറ്റുവാങ്ങി. ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് മൂവരേയും സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരത്തിന് അർഹരാക്കിയത്.

അമർത്യ സെന്നിനു ശേഷം ഇത് ആദ്യമായാണ് സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ ഇന്ത്യയിൽ നിന്നൊരാൾ നൊബേൽ പുരസ്കാരത്തിന് അർഹനാകുന്നത്. നൊബേൽ പുരസ്കാരം നേടുന്ന ഒൻപതാമത്തെ ഇന്ത്യക്കാരനാണ് അഭിജിത്ത്. ബംഗാളിൽ നിന്ന് രവീന്ദ്രനാഥ് ടാഗോറിനും അമർത്യ സെന്നിനും ശേഷം നോബേൽ ജേതാവാകുന്ന മൂന്നാമനുമാണ് ഇദ്ദേഹം. 

സ്റ്റോക്കോമിലെ കൺസർട്ട് ഹാളിൽ നടന്ന ചടങ്ങിൽ പരമ്പരാഗത ഇന്ത്യൻ വേഷമണിഞ്ഞാണ് അഭിജിത്തും ഭാര്യ എസ്തറും പുരസ്ക്കാം ഏറ്റുവാങ്ങിയത്. അഭിജിത്ത് കസവ് മുണ്ടും കുർത്തയുമണിഞ്ഞപ്പോൾ പച്ചയും നീലയും നിറങ്ങൾ ചേർന്ന സാരിയിലാണ് എസ്തർ ചടങ്ങിനെത്തിയത്.

മസചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസര്‍മാരാണ് അഭിഷേകും ഡഫ്‌ലോയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറാണ് ക്രെമ്മര്‍. കൊല്‍ക്കത്തയിലാണ് അഭിഷേക് ബാനര്‍ജി ജനിച്ചത്.

തങ്ങളുടെ ഗവേഷണവുമായി ബന്ധപ്പെട്ട 2 ഉപഹാരങ്ങൾ (ഘാനയിൽ നിന്നുള്ള ബാഗുകളും ഇന്ത്യയിൽ നിന്നുള്ള കുട്ടികളുടെ പുസ്തകങ്ങളും) അഭിജിത്തും എസ്തേറും നൊബേൽ മ്യൂസിയത്തിനു സമ്മാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി