ദേശീയം

പൗരത്വ ഭേദഗതി ബില്‍ ധീരമായ നടപടി; മോദിക്കും അമിത് ഷായ്ക്കും അഭിനന്ദനം: ആര്‍എസ്എസ് 

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: പൗരത്വ ഭേദഗതി ബില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ധീരമെന്ന് ആര്‍എസ്എസ്. ബില്‍ പാസാക്കുന്നതിന് നേതൃത്വം വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അഭിനന്ദിക്കുന്നതായും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു.

മതവിവേചനം നേരിട്ട് ഇന്ത്യയില്‍ എത്തുന്ന ഹിന്ദുക്കളെ നുഴഞ്ഞുകയറ്റക്കാരായി കാണരുതെന്നാണ് എക്കാലത്തും സംഘത്തിന്റെ നിലപാടെന്ന് ഭയ്യാജി ജോഷി പറഞ്ഞു. അവര്‍ അഭയാര്‍ഥികളാണ്. ഇത്തരത്തിലുള്ള അഭയാര്‍ഥികള്‍ക്ക് അന്തസ്സോടെ ജീവിക്കാനാവണം. അവര്‍ക്കു മറ്റുള്ളവരുടേതു പോലുള്ള അവകാശങ്ങള്‍ വേണം- ആര്‍എസ്എസ് നേതാവ് പറഞ്ഞു.

ഒരുപാടു കാലം ഈ അഭയാര്‍ഥികള്‍ക്കു കാത്തിരിക്കേണ്ടി വന്നു. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ ധീരവും മികച്ചതുമായ ഒരു നടപടിയെടുത്ത് പാകിസ്ഥാനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും മതവിവേചനം നേരിട്ട് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് അന്തസ്സാര്‍ന്ന ജീവിതത്തിന് അവസരം ഒരുക്കിയിരിക്കുന്നു- ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം