ദേശീയം

ഡൽഹിയിലെ പ്രതിഷേധം; ബസ് കത്തിച്ചത് പൊലീസോ? ദൃശ്യങ്ങൾ പ്രചരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. അതിനിടെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ പൊലീസിന്റെ ഇടപെടലെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

കന്നാസുകളില്‍ മണ്ണെണ്ണയുമായെത്തിയ പൊലീസ് സ്‌റ്റേറ്റ് ബസുകള്‍ക്കു മേല്‍ മണ്ണെണ്ണയൊഴിച്ച് അഗ്നിക്കിരയാക്കുകയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സമരം ചെയ്തിരുന്ന വിദ്യാര്‍ഥികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

വാഹനങ്ങളുടെ നേര്‍ക്ക് പൊലീസുകാര്‍ തന്നെയാണ് അക്രമം നടത്തുകയും അവ അഗ്നിക്കിരയാക്കുകയും ചെയ്‌തെന്ന് സ്ഥലത്തുണ്ടായിരുന്ന ചില ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അക്രമ സംഭവങ്ങളില്‍ പങ്കില്ലെന്നും സമാധാനപരമായ സമരമാണ് നടത്തിയതെന്നും വിദ്യാര്‍ത്ഥി സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ പൊലീസിന്‍റെ ഇടപടല്‍ നടന്നിട്ടുണ്ടെന്നും  പ്രസ്താവനയില്‍ ആരോപണമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്