ദേശീയം

ഉളളിക്ക് പിന്നാലെ പാല്‍ വിലയും കൂടി; കേന്ദ്രസര്‍ക്കാരിന് അടുത്ത തലവേദന 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉളളിക്ക് പിന്നാലെ പാല്‍ വിലയും ഉപഭോക്താക്കളെ 'കരയിപ്പിക്കുന്നു'. രാജ്യത്തെ രണ്ടു പ്രമുഖ പാല്‍ ഡയറികളായ അമൂലും നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡും പാല്‍ വിലയില്‍ രണ്ടു രൂപയുടെ വര്‍ധന വരുത്തി. ഒരു ലിറ്റര്‍ പാലിലാണ് വില വര്‍ധന.പാല്‍ വിതരണത്തില്‍ കുറവ് സംഭവിച്ചതാണ് വില ഉയരാന്‍ കാരണം. മാര്‍ച്ച് കഴിയുന്നത് വരെ ഇത് തുടരുമെന്നാണ് മേഖലയിലുളളവര്‍ പറയുന്നത്.

രാജ്യത്ത് ഉളളിവില കുടുംബ ബജറ്റുകളെ താളം തെറ്റിക്കുകയാണ്. ഒരുഘട്ടത്തില്‍ ഒരു കിലോ ഉളളിയുടെ വില 200 രൂപ വരെ കടന്നു. ഇപ്പോള്‍ താത്കാലികമായി വില താഴ്‌ന്നെങ്കിലും ആശ്വാസകരമായ അവസ്ഥയിലേക്ക് മാറിയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പാല്‍ വില കൂടി ഉയരുന്നത് ജനങ്ങളുടെ ദുരിതം ഇരട്ടിക്കും.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് അമൂലും നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡും പാല്‍ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചര വര്‍ഷക്കാലത്തെ എന്‍ഡിഎ ഭരണത്തില്‍ പാല്‍ വിലയില്‍ ലിറ്ററിന് എട്ടു രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതില്‍ പകുതിയും കഴിഞ്ഞ ഏഴു മാസ കാലയളവിലാണ്. 

2010 മുതല്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ 2019 വരെയുളള കാലയളവ് പരിശോധിച്ചാല്‍ പാല്‍ വിലയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്ത് കൊഴുപ്പ് അടങ്ങിയ പാലിന്റെ വിലയില്‍ ലിറ്ററിന് 18 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടോണ്‍ഡ് മില്‍ക്കില്‍ 14 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതായുമാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി