ദേശീയം

'രാജ്യത്ത് അക്രമം നടത്തുന്നവരെ വേഷം കൊണ്ട് തിരിച്ചറിയാം'; നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; പൗരത്വ ഭേദ​ഗതി നിയമത്തിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദപരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് അക്രമം ഉണ്ടാക്കുന്നത് ആരാണെന്ന് അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍  നിന്ന് തിരിച്ചറിയാമെന്നാണ് മോദി പറയുന്നത്. ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പരാമർശം. 

കോണ്‍ഗ്രസ് അനുഭാവികളാണ് രാജ്യത്ത് അക്രമം പരത്തുന്നത്. അവര്‍ പറയുന്നത് കേള്‍ക്കാതെ വരുമ്പോള്‍ അവര്‍ രാജ്യത്ത് തീ വയ്പ് നടത്തുകയാണ് ചെയ്യുന്നത്. പൗരത്വ നിയമഭേദഗതി നൂറ് ശതമാനം ശരിയാണെന്നാണ് രാജ്യത്തെ  പ്രതിപക്ഷത്തിന്‍റെ അക്രമങ്ങള്‍ തെളിയിക്കുന്നത്. രാജ്യത്തിന് വെളിയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നിലും കോണ്‍ഗ്രസാണ്. രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നേരെ പ്രതിഷേധം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അക്രമം പടര്‍ത്തുന്നവരില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് അസമിലെ എന്‍റെ സഹോദരി സഹോദന്മാരെ ഞാന്‍ അഭിനന്ദിക്കാനും മോദി മറന്നില്ല. അതിനിടെ പൗരത്വ ഭേദ​ഗതി ബില്ലിനെതിരേ രാജ്യത്ത് പ്രതിഷേധം രൂക്ഷമാവുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി