ദേശീയം

ദിവസവും കുട്ടികളെ സംസ്‌കൃത ശ്ലോകങ്ങള്‍ പഠിപ്പിക്കൂ; ബലാത്സംഗങ്ങള്‍ തടയാമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍;  രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിവസം തോറും വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ മഹാരാഷ്ട്ര ഗവര്‍ണറുടെ പരാമര്‍ശം വിവാദമാകുന്നു.ബലാത്സംഗങ്ങള്‍ തടയാന്‍ കുട്ടികളെ സംസ്‌കൃത ശ്ലോകം പഠിപ്പിച്ചാല്‍ മതിയെന്നായിരുന്നു പരാമര്‍ശം.

ക്രൂരമായ ബലാത്സംഗങ്ങള്‍ തടയുന്നതിനായി എല്ലാ ദിവസവും കുട്ടികളെ സംസ്‌കൃത ശ്ലോകങ്ങള്‍ പഠിപ്പിക്കുവെന്നായിരുന്നു നാഗ്പൂര്‍ സര്‍വകലാശാല അധികൃതരോട് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി പറഞ്ഞത്. യൂണിവേഴ്‌സിറ്റിയില്‍ ഒരു പരിപാടി ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു അദ്ദേഹം.

നല്ലവരെയും ചീത്തയാളുകളെയും തിരിച്ചറിയാന്‍ അവര്‍ അറിവും അധികാരവും പണവും എങ്ങനെ ദുരുപയോഗം ചെയ്യുന്നുവെന്ന് മനസിലാക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം