ദേശീയം

നിങ്ങള്‍ എല്ലാ പ്രതിഷേധങ്ങളും നിരോധിക്കാന്‍ പോവുകയാണോ?; പൊലീസിന് തോന്നിയതുപോലെ പെരുമാറാന്‍ പറ്റില്ല; കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: പൗരത്വ നിയമഭേദഗതി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. നിരോധന ഉത്തരവുകളുടെ നിയമസാധുത പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. 

എല്ലാ പ്രതിഷേധങ്ങളും നിരോധിക്കാന്‍ പോകുകയാണോ എന്ന് കോടതി ചോദിച്ചു. ' നിങ്ങള്‍ എല്ലാ പ്രതിഷേധങ്ങളും നിരോധിക്കാന്‍ പോകുകയാണോ? നടപടിക്രമങ്ങള്‍ പാലിച്ച് മുമ്പ് അനുമതി നല്‍കിയ പ്രതിഷേധങ്ങള്‍ക്ക് എങ്ങനെ റദ്ദാക്കാന്‍ സാധിക്കും? പൊലീസിന് തോന്നിയതുപോലെ പെരുമാറാന്‍ സാധിക്കില്ല-ചീഫ് ജസ്റ്റിസ് ചോദിച്ചു. 

'എല്ലാ പ്രതിഷേധവും അക്രമാസക്തമാകുമെന്ന അനുമാനത്തില്‍ ഭരണകൂടത്തിന് തുടരാനാകുമോ? സര്‍ക്കാരിന്റെ ഏതെങ്കിലും തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കില്‍ ഒരു എഴുത്തുകാരനോ കലാകാരനോ സമാധാനപരമായ പ്രതിഷേധം നടത്താന്‍ കഴിയില്ലേ,' ചീഫ് ജസ്റ്റിസ് ചോദിച്ചു. 

മംഗളൂരുവില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമരം ചെയ്തവര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം നടന്ന വെടിവെയ്പ്പില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തു.സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ ഏഴുമണിക്കൂര്‍ കസ്റ്റഡിയിലെടുത്തതും വിവാദമയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി