ദേശീയം

കോടതിമുറ്റത്തുനിന്ന് പിടിച്ചുകൊണ്ടുപോയി; പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിച്ച സിപിഐ മണിപ്പൂര്‍ സംസ്ഥാന സെക്രട്ടറി വീണ്ടും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


ഇംഫാല്‍: പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധിച്ചതിന് സിപിഐ മണിപ്പുര്‍ സംസ്ഥാന സെക്രട്ടറി എല്‍ സോതിന്‍കുമാര്‍ വീണ്ടും അറസ്റ്റില്‍. ആദ്യം അറസ്റ്റിലായതിനു ശേഷം ഇംഫാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ കോടതിമുറ്റത്തു വെച്ചുതന്നെയാണ് രണ്ടാംതവണ അറസ്റ്റുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ശനിയാഴ്ച രാത്രി മുതല്‍ ഇംഫാലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 19നാണ് കുമാറിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. ഇടതുപാര്‍ട്ടികള്‍ നടത്തിയ 12 മണിക്കൂര്‍ സമരത്തെത്തുടര്‍ന്നായിരുന്നു ഇത്. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോകുകയായിരുന്നു. അറസ്റ്റിലായ ശേഷം ശനിയാഴ്ച 80,000 രൂപയുടെ ആള്‍ജാമ്യത്തില്‍ കുമാറിനെ കോടതി വിട്ടയച്ചു.

തുടര്‍ന്ന് കുമാറുമായി സംസാരിക്കാനുണ്ടെന്നു പറഞ്ഞ് ഇംഫാല്‍ വെസ്റ്റ് എസ്പി കെ മേഘചന്ദ്ര കോടതിമുറ്റത്തു നിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് സി.പി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് തെയ്തു. ഇതുവരെ അദ്ദേഹത്തെ വിട്ടിട്ടില്ലെന്നും അവര്‍ ആരോപിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍