ദേശീയം

പ്രക്ഷോഭങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുമോ ?; മോദിയുടെ റാലി ഇന്ന്; ഡല്‍ഹി കനത്ത സുരക്ഷാവലയത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിയില്‍ രാജ്യത്ത് പ്രതിഷേധം  ശക്തമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി  ഇന്ന് ഡല്‍ഹിയില്‍ നടക്കും. രാംലീല മൈതാനിയില്‍ പതിനൊന്ന് മണിക്ക് നടക്കുന്ന വിശാല്‍ റാലിയെ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിക്ക് നേരെ വധശ്രമം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.


ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാരും, മുതിര്‍ന്ന നേതാക്കളും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളിലെ  നിലപാട് മോദി വ്യക്തമാക്കും. പൗരത്വ നിയമത്തെക്കുറിച്ച് രാജ്യവ്യാപകമായി ബിജെപി സംഘടിപ്പിക്കുന്ന വിശദീകരണ റാലികളില്‍ ആദ്യത്തേത് കൂടിയായിരുക്കും ഇത്.

പൗരത്വനിയമഭേദഗതിയിലെ തിരിച്ചടി മറികടക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.  പ്രതിഷേധങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണത്തിനാണ് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ വിളിച്ച യോഗത്തിലെ ധാരണ. നിയമം വിശദീകരിച്ച് അടുത്ത പത്തു ദിവസത്തില്‍ ആയിരം റാലികള്‍. 250 വാര്‍ത്താസമ്മേളനങ്ങള്‍, പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യം, വീടുകയറിയുള്ള പ്രചാരണം എന്നിവ നടത്താനാണ് തീരുമാനം.

മൂന്നു കോടി കുടുംബങ്ങളില്‍ പ്രചാരണം എത്തിക്കാനാണ് തീരുമാനം. ന്യൂനപക്ഷ വിഭാഗങ്ങളോടും നിയമം വിശദീകരിക്കും. പൗരത്വബില്ലും എന്‍ആര്‍സിയും രണ്ടാണ്.  കോണ്‍ഗ്രസ് കള്ളപ്രചാരണത്തിലൂടെ അക്രമം അഴിച്ചു വിടുന്നു എന്നാണ് ബിജെപി ആരോപണം. പ്രതിപക്ഷം ഉണ്ടാക്കിയെടുത്ത തെറ്റിദ്ധാരണകള്‍ ദുരീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപീന്ദര്‍ യാദവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ