ദേശീയം

പൗരത്വ പ്രതിഷേധം കത്തുന്നു ; യുപിയില്‍ മരണം 18 ആയി ; പ്രതിഷേധക്കാരുടെ വസ്തുവകകള്‍ കണ്ടുകെട്ടുന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി. രാംപൂരില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. എന്നാല്‍ പൊലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 10 മരണം മാത്രമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കാണ്‍പൂരില്‍ പൊലീസുകാരന്‍ അടക്കം മൂന്നുപേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. യത്തീംഖാനയില്‍ പൊലീസിന്‍രേത് ഉള്‍പ്പെടെ നിരവധി വാഹനങ്ങല്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയായി.

പൊലീസ് വെടിവെപ്പിലല്ല, മറിച്ച് പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തിലെ തിക്കിലും തിരക്കിലും പെട്ടാണ് മരണമുണ്ടായതെന്നാണ് പൊലീസ് ഭാഷ്യം. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും സംഭാല്‍, മൊറാദാബാദ് എന്നിവിടങ്ങളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. റാംപുരില്‍ പോലീസ് വെടിവെപ്പ് നടന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ അടക്കമുള്ളവ നിര്‍ത്തിവെച്ചിരിക്കുന്നത് തുടരുകയാണ്.

അതിനിടെ, ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ആസ്തികള്‍ കണ്ടുകെട്ടിത്തുടങ്ങി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി.

ഇതിന്റെ ഭാഗമായി മുസഫര്‍ നഗറിലെ പ്രതിഷേധക്കാരുടെ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു. സമാനമായ നടപടികളിലേക്ക് മറ്റ് ജില്ലാഭരണകൂടങ്ങളും നീങ്ങിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുമ്പ് വ്യക്തമാക്കിയിരുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു