ദേശീയം

നയിച്ച് സ്റ്റാലിന്‍; കടലുപോലെ ജനം, പൗരത്വ നിയമഭേദഗതിക്ക് എതിരെ ചെന്നൈയില്‍ പതിനായിരങ്ങളുടെ റാലി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ദേശീയ പൗരത്വ നിയമഭേദഗതിക്ക് എതിരെ ചെന്നൈയില്‍ ഡിഎംകെയുടെ നേൃത്വത്തില്‍ കൂറ്റന്‍ റാലി. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ നയിച്ച റാലിയില്‍, കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പങ്കെടുത്തു. പതിനായിരത്തോളം പേരാണ് റാലിയില്‍ അണിനിരന്നിരിക്കുന്നത്. 

കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, കെ എസ് അഴഗിരി, എംഡിഎംകെ നേതാവ് വൈകോ, ഇടത് പാര്‍ട്ടി നേതാക്കളും റാലിയില്‍ പങ്കെടുത്തു. എഗ്‌മോറിലെ തലമുത്തു നടരാജന്‍ മാളികൈയില്‍ നിന്ന് ആരംഭിച്ച റാലി രാജര്തനം സ്‌റ്റേഡിയത്തിലാണ് അവസാനിച്ചത്. റാലിയെ തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ തുടക്കമിട്ട പ്രക്ഷോഭം തമിഴ്‌നാട്ടില്‍ വ്യാപിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി