ദേശീയം

യുവതിയെ ലിഫ്റ്റ് കൊടുത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു  

സമകാലിക മലയാളം ഡെസ്ക്

പൂനെ: മഹാരാഷ്ട്രയില്‍ 28കാരിയായ ഉഗാണ്ടന്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന കൂട്ടിക്കൊണ്ട് പോയി രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നു.

പൂനെയിലെ കൊരേഗാവ് പാര്‍ക്ക് മേഖലയില്‍ അര്‍ധരാത്രിയിലാണ് സംഭവം.  കൊരേഗാവ് പാര്‍ക്ക് മേഖലയിലെ റസ്റ്റോറന്റിന് മുന്നില്‍ നിന്നാണ് ഉഗാണ്ടന്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്. യുവതി താമസ സ്ഥലത്തേക്ക് പോകാനായി ഹോട്ടലിന് പുറത്ത് നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കി. യുവതി ബൈക്കില്‍ കയറിയതോടെ യുവാവ് തന്റെ സുഹൃത്തിനെയും പിറകില്‍ കയറ്റി. 

താന്‍ താമസിക്കുന്നിടത്തേക്ക് പോകുന്നതിനു പകരം വഴിതെറ്റിച്ചു കൊണ്ടുപോകുകയാണെന്ന് മൊബൈല്‍ ലൊക്കേഷനിലൂടെ യുവതി മനസ്സിലാക്കി. ഇതോടെ വാഹനം നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടെങ്കിലും ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചു കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പീഡിപ്പിച്ചതിന് ശേഷം യുവതിയെ വിജനമായ സ്ഥലത്ത്  ഉപേക്ഷിച്ചു പോകാനൊരുങ്ങിയ യുവാക്കളോട് മെയിന്‍ റോഡിലെങ്കിലും എത്തിക്കാന്‍ യുവതി ആവശ്യപ്പെട്ടു. അതു സമ്മതിച്ച പ്രതികള്‍ യുവതിയെ മെയിന്‍ റോഡിലേക്ക് കൊണ്ടുപോയി. ബൈക്കില്‍ പോകവെ ഒരു സംഘം യുവാക്കളെ കണ്ട് യുവതി നിലവിളിച്ചു. അവര്‍ ഓടിയടുത്തപ്പോഴേക്കും പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഉഗാണ്ടന്‍ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത