ദേശീയം

'എന്തൊരു മനുഷ്യര്‍'; മാനസിക വെല്ലുവിളി നേരിടുന്നവരെ പിടിച്ചുനിര്‍ത്തി കല്യാണം കഴിപ്പിച്ചു; വീഡിയോ പകര്‍ത്തി  പ്രചരിപ്പിച്ച് ക്രൂരവിനോദം

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: മാനസിക വെല്ലുവിളിനേരിടുന്ന സ്ത്രീയെയും പുരുഷനെയും നാട്ടുകാര്‍ നിര്‍ബന്ധിതമായി വിവാഹം കഴിപ്പിച്ചു. പിന്നാലെ ടിക് ടോക് വീഡിയോയും ചിത്രികരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഒഡീഷയിലെ ബാലസോറിലാണ് നാട്ടുകാരുടെ ക്രൂരവിനോദം അരങ്ങേറിയത്.

ഭിന്നശേഷിക്കാരനായ യുവാവിനെ കൊണ്ട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നാട്ടുകാര്‍ നിര്‍ബന്ധിപ്പിച്ച് വിവാഹം ചെയ്യിക്കുകയായിരുന്നു. രണ്ട് പേരും ഒരേ സ്ഥലത്ത് താമസിക്കുന്നവരാണ്. എന്നാല്‍ ഇവര്‍ പരസ്പരം അറിയുന്നവരല്ല. കോളനിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിടെ നാട്ടുകാര്‍ പിടിച്ചുനിര്‍ത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു.

ഇരുവരെയും പരസ്പരം നിര്‍ബന്ധിപ്പിച്ച് മാല ചാര്‍ത്തിച്ചതിന് പിന്നാലെ വീഡിയോ ചിത്രീകരിച്ച് ടിക് ടോകില്‍ അപ് ലോഡ് ചെയ്തു. തുടര്‍ന്ന് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. 

വീഡിയോ ചിത്രീകരിക്കുന്നതിനിടെ നാട്ടുകാര്‍ എന്താണ് ചെയ്യിക്കുന്നതെന്ന് പോലും മനസിലാക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. എന്നാല്‍ ഇതെല്ലാം കണ്ട് ആള്‍ക്കൂട്ടം ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഭിന്നശേഷിക്കാരനായ യുവാവ് ഗോപാല്‍ ബസാറില്‍ ഒരുബേക്കറിയില്‍ ജോലിക്കാരനാണ്. അതേസമയം ആ അങ്ങാടിയില്‍ സ്ഥിരമായി അലഞ്ഞുതിരിഞ്ഞു നടക്കുന്നവരാണ് യുവതി. 

എന്നാല്‍ ഇത്തരം ഒരു സംഭവത്തെ കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍