ദേശീയം

ഉത്തര്‍പ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തു; ഗുരുതര ആരോപണവുമായി പ്രിയങ്ക ഗാന്ധി(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: ഉത്തര്‍പ്രദേശ് പൊലീസ് തന്നെ കയ്യേറ്റം ചെയ്‌തെന്ന ഗുരുതര ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിനിടെ അറസ്റ്റിലായ മുന്‍ ഐപിഎസ് ഓഫീസര്‍ എസ് ആര്‍ ദരാപുരിയുടെ കുടുംബാംഗങ്ങളെ കാണാനായി പോകുന്ന വഴിയാണ് പൊലീസ് തന്നെ കയ്യേറ്റം ചെയ്തതെന്ന് പ്രിയങ്ക ആരോപിച്ചു. തന്നെ തടഞ്ഞ പൊലീസ്, കയ്യേറ്റം ചെയ്യുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു എന്നാണ് പ്രിയങ്ക ആരോപിച്ചിരിക്കുന്നത്.

ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് തന്നെ കയ്യേറ്റം ചെയ്തതെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ അവരെന്നെ വളയുകയായിരുന്നു.  അതിന് ശേഷം  നടന്നാണ് പോയതെന്നും പ്രിയങ്ക പറഞ്ഞു.

നേരത്തെ, പ്രക്ഷോഭത്തിനിടെ അറസ്റ്റിലായവരുടെ വീടുകളില്‍ സന്ദര്‍ശനത്തിനെത്തിയ പ്രിയങ്കയെ പൊലീസ് തടഞ്ഞിരുന്നു. ശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം ഇറങ്ങിനടന്നാണ് പ്രിയങ്ക വീടുകള്‍ സന്ദര്‍ശിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍