ദേശീയം

2019ല്‍ സംഭാവനയായി ലഭിച്ചത് 287 കോടി രൂപ; കണക്കുകള്‍ വെളിപ്പെടുത്തി ഷിര്‍ദി സായി ബാബ ക്ഷേത്രം

സമകാലിക മലയാളം ഡെസ്ക്

അഹ്മദ്‌നഗര്‍: ഷിര്‍ദി സായി ബാബ ക്ഷേത്രത്തിന് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 287 കോടി രൂപ. ശ്രീ സായി ബാബ സന്‍സ്ഥാന്‍ ട്രസ്റ്റ് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

2019 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ലഭിച്ച സംഭാവനയുടെ കണക്കാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. വിവിധ തരത്തില്‍ ലഭിച്ച സംഭാവനകള്‍ ചേര്‍ത്താണ് 287 കോടി രൂപ ഇത്തവണ ലഭിച്ചത്. പണം കൂടാതെ സ്വര്‍ണം, വെള്ളി ആഭരണങ്ങളും സംഭാവനയായി ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് കോടി രൂപ അധികമായി ഇത്തവണ ലഭിച്ചതായി അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 285 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. 

ഇത്തവണ കലക്ഷന്‍ കൗണ്ടര്‍ വഴി പണമായി 217 കോടി രൂപയാണ് ലഭിച്ചത്. ശേഷിച്ച 70 കോടിയിലെ 33 ശതമാനം ചെക്ക്, ഡ്രാഫ്റ്റ്, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുകള്‍, വിദേശ കറന്‍സികള്‍ തുടങ്ങിയ വഴിയും ലഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം