ദേശീയം

'പൗരത്വ നിയമത്തെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലോ, ബംഗ്ലാദേശിലോ പോകൂ; അല്ലെങ്കില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിച്ചാകൂ' : ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍ : പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംഎല്‍എ. നിയമത്തെ എതിര്‍ത്ത് പ്രതിഷേധവുമായി രംഗത്തുവന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍ പറഞ്ഞു.

അവര്‍ പാകിസ്ഥാനെയാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ അവിടേക്ക് പോകണം. അതല്ല, ബംഗ്ലാദേശിനോടാണ് സ്‌നേഹമെങ്കില്‍ ബംഗ്ലാദേശിലേക്ക് പോകുകയാണ് വേണ്ടത്. രണ്ടു രാജ്യങ്ങളും വേണ്ടെന്ന് പറഞ്ഞാല്‍, പ്രതിഷേധക്കാര്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിച്ചാകട്ടെ എന്നും ബിജെപി എംഎല്‍എ പറഞ്ഞു.

പ്രതിഷേധക്കാര്‍ പൗരത്വ നിയമഭേദഗതിയുടെ പേരുപറഞ്ഞ് രാജ്യം കത്തിക്കുകയാണ്. നിരവധി പൊലീസുകാരെയാണ് കൊന്നത്. പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്നവരെല്ലാം രാജ്യത്തിന്റെ ശത്രുക്കളാണ്. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെല്ലാം ഇതില്‍പ്പെടുമെന്നും ബിജെപി എംഎല്‍എ മദന്‍ ദിലാവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍