ദേശീയം

അഞ്ചുവര്‍ഷം കൊണ്ട് ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍, മൊബൈല്‍ ഡേറ്റ ഉപയോഗത്തില്‍ 50 ഇരട്ടി വര്‍ധനയെന്ന് പീയുഷ് ഗോയല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന് ബജറ്റില്‍ പ്രത്യേക ഊന്നല്‍. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പീയുഷ് ഗോയല്‍ പ്രഖ്യാപിച്ചു.  

നിലവില്‍ രാജ്യത്ത് വോയ്‌സ് കോള്‍, മൊബൈല്‍ ഡേറ്റ എന്നിവയ്ക്ക് തുച്ഛമായ നിരക്കാണ് ഈടാക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞനിരക്കില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കുന്ന രാജ്യമാണ് ഇന്ത്യ. മൊബൈല്‍ ഡേറ്റ ഉപയോഗത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് 50 ഇരട്ടിയുടെ വര്‍ധന ഉണ്ടായി. ഈ രംഗത്ത് രാജ്യത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി മൊബൈലിന്റെ ഘടക ഉല്‍പ്പനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ എണ്ണം രണ്ടില്‍ നിന്ന് 268 ആയി വര്‍ധിച്ചതായി പീയുഷ് ഗോയല്‍ പറഞ്ഞു. 

സിനിമ മേഖലയിലെ ദുഷ്പ്രവണതയായ വ്യാജപതിപ്പുകള്‍ തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബജറ്റില്‍ നിര്‍ദേശമുണ്ട്. ഇതിനായി ആന്റി കാം കോര്‍ഡര്‍ സംവിധാനത്തിന് തുടക്കം കുറിക്കും. കൂടാതെ സിനിമ മേഖലയില്‍ ഏകജാലക സംവിധാനം ഒരുക്കുമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു. സിനിമ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിദേശരാജ്യങ്ങളില്‍ ഈ സംവിധാനം നിലനില്‍ക്കുന്നുണ്ട്. ഇത് ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ബജറ്റില്‍ നിര്‍ദേശമുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു