ദേശീയം

ജമ്മു കശ്മീരില്‍ ഭീകരര്‍ യുവതിയെ വധിച്ചു

സമകാലിക മലയാളം ഡെസ്ക്

 ശ്രീനഗര്‍ : തോക്കിന്‍ മുനയില്‍ നിര്‍ത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ഭീകരര്‍ വധിച്ചു. പുല്‍വാമ സ്വദേശിയായ മുനീര്‍ അഹമ്മദിന്റെ മകളായ ഇസ്രയാണ് കൊല്ലപ്പെട്ടത്. ഷോപിയാനില്‍ വച്ചാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.

മൃതദേഹം വീണ്ടെടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. കഴിഞ്ഞ ദിവസം ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഭീകരരെ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതാദ്യമായാണ് പൊതുസ്ഥലത്ത് വച്ച് യുവതിയെ തോക്ക് ചൂണ്ടി ഭീകരര്‍ വധിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ