ദേശീയം

ഭീമ കൊറേഗാവ് കേസ്‌; എഴുത്തുകാരന്‍ ആനന്ദ് തെല്‍തുംദെ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പുനെ: എഴുത്തുകാരനും, കോളമിസ്റ്റഉമായ ആനന്ദ് തെല്‍തുംദെയെ പുനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഇന്ന് ശനിയാഴ്ച പുലര്‍ത്തെ മൂന്ന് മണിയോടെയായിരുന്നു അറസ്റ്റ്. എല്‍ഗാര്‍ പരിഷത് കേസില്‍ മാവോയിസ്റ്റ് സംഘടനകളോട് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പുനെ പൊലീസിന്റെ നീക്കം. 

ജാമ്യം തേടി കീഴ്‌ക്കോടതികളെ സമീപിക്കാന്‍ തെല്‍തുംദെയ്ക്ക് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കിയിരുന്നു. എന്നാല്‍ വെള്ളിയഴ്ച പുനെ ട്രയല്‍ കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളി. തെല്‍തുംദെയ്‌ക്കെതിരെ തെളിവുണ്ടെന്ന് പറഞ്ഞായിരുന്നു കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയത്. 
ഇതേ തുടര്‍ന്നാണ് പുനെ പൊലീസ് അറസ്റ്റിലേക്ക് കടന്നത്. കീഴ്‌ക്കോടതികളേയും ഹൈക്കോടതിയേയും സമീപിക്കാന്‍ സുപ്രീംകോടതി ഫെബ്രുവരി 11 വരെയാണ് തെല്‍തുംദെയ്ക്ക് സമയം അനുവദിച്ചത്. 

ഭീമ കൊറേഗാവ് സംഭവങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എഴുതി നോട്ടപ്പുള്ളിയായ തെല്‍തുംദെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതിനാണ് മുംബൈയിലെത്തിയത്. അറസ്റ്റിലായ തെല്‍തുംദെയെ പുനെയിലെ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിനായി ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍