ദേശീയം

ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായി പി ചിദംബരത്തിനെ പ്രോസിക്യുട്ട് ചെയ്യാന്‍ അനുമതി.  ഇത് സംബന്ധിച്ച് നിയമന്ത്രാലയം സിബിഐക്ക് അനുമതി നല്‍കി

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ നേരത്തെ ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസാണിത്. ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്നും എന്നാല്‍ അന്വേഷണത്തോടു സഹകരിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

നേരത്തേ ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയുടെ 54 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ കോടതി കണ്ടുകെട്ടിയിരുന്നു. 2007 ല്‍ ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കുമ്പോള്‍ 305 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിന്റെ പേരിലാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി