ദേശീയം

രാഷ്ട്രീയത്തിൽ മോദി ഉള്ളിടത്തോളം കാലം ; നിലപാട് വ്യക്തമാക്കി സ്മൃതി ഇറാനി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി പദത്തില്‍ എന്ന് കാണുമെന്ന് ചോദിച്ചവര്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പൂനെയില്‍ നടന്ന വേഡ്‌സ് കൗണ്ട് ഫെസ്റ്റിവലില്‍ വെച്ചായിരുന്നു സ്മൃതിയോട് അപ്രതീക്ഷിത ചോദ്യം എത്തിയത്. 

ഒരിക്കലുമില്ലെന്നായിരുന്നു സ്മൃതിയുടെ മറുപടി. താന്‍ രാഷ്ട്രീയത്തില്‍ വന്നത് വ്യക്തിപ്രഭാവമുള്ള നേതാക്കളുടെ കീഴിലാണ്. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. 

അപ്പോള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ പ്രധാന സേവകനായ മോദി എന്ന് രാഷ്ട്രീയം അവസാനിപ്പിക്കുന്നുവോ, അന്ന് താനും രാഷ്ട്രീയം വിടുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ