ദേശീയം

കൃത്രിമ പുരുഷ ജനനേന്ദ്രിയം അരയില്‍ ഘടിപ്പിച്ച് ബലാത്സംഗം : യുവതി അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുവതിയെ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ 19 കാരി അറസ്റ്റിലായി. സ്വവര്‍ഗ ലൈംഗിക ക്രിമിനല്‍കുറ്റമാക്കികൊണ്ടുള്ള നിയമം സുപ്രിം കോടതി ഭേദഗതി ചെയ്ത ശേഷം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്. തൊഴില്‍ ആവശ്യത്തിനായി ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ യുവതിയാണ് പരാതിക്കാരി. 

കൃത്രിമ പുരുഷ ജനനേന്ദ്രിയും അരയിലെ ബെല്‍റ്റില്‍ ഘടിപ്പിച്ച ശേഷം ബലം പ്രയോഗിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രണ്ട് യുവാക്കളുടെ സഹായത്തോടെയാണ് 19 കാരി തന്നെ ബലാത്സംഗം ചെയ്തതെന്നും യുവതി പരാതിയില്‍ പറയുന്നു. 

തുണിത്തരങ്ങളുമായി ബന്ധപ്പെട്ട് കച്ചവടത്തിനായി യുവതി പങ്കാളികളെ അന്വേഷിച്ചിരുന്നു. രാഹുല്‍ രോഹിത് എന്നീ രണ്ടു യുവാക്കള്‍ പണം മുടക്കി ബിസിനസില്‍ പങ്കാളികളായി. ഇവര്‍ ആദ്യം യുവതിയെ പീഡിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ യുവതിയെ  കട്ടിലില്‍ കെട്ടിയിടുകയും, 19 കാരി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു എന്ന് പരാതിയില്‍ വ്യക്തമാക്കി. അറസ്റ്റിലായ ചെയ്ത മൂന്ന് പേരെയും തീഹാര്‍ ജയിലിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍