ദേശീയം

തെരഞ്ഞെടുപ്പ് വിജയത്തിനായി 2014 ൽ ബിജെപി ഉപയോ​ഗിച്ചു ; മോദി രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുന്നുവെന്ന് അണ്ണാ ഹസാരെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് അണ്ണാ ഹസാരെ.  2014 ലെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നെന്ന്​ അണ്ണാ ഹസാരെ ആരോപിച്ചു.  ലോക്പാലിന് വേണ്ടിയുള്ള തന്റെ വ്യ​ഗ്രത ബിജെപിയും ആം ആദ്മി പാർട്ടിയും അധികാരത്തിനായി ഉപയോ​ഗിക്കുകയായിരുന്നു.  ഇപ്പോൾ അ​വരോടുള്ള ബഹുമാനം നഷ്​ടപ്പെട്ടതായി മഹാരാഷ്​ട്രയിലെ റലേഗൻ സിദ്ധിയിൽ ലോക്​പാലിനായി അനിശ്ചിത കാല നിരാഹാര സമരം നടത്തുന്ന അണ്ണ ഹസാരെ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജനങ്ങളെ വഴിതെറ്റിക്കുകയാണ്​. രാജ്യത്തെ ഏകാധിപത്യത്തിലേക്ക്​ നയിക്കുകയാണ്​. കഴിഞ്ഞ നാലു വർഷമായി മഹാരാഷ്​ട്രയിലെ ബിജെപി സർക്കാറും നുണ മാത്രമാണ്​ പറയുന്നത്​. എത്ര കാലം നുണ പറഞ്ഞ്​ മുന്നോട്ടു പോകും. ജനങ്ങൾ അത്​ തിരിച്ചറിയുക തന്നെ ചെയ്യും. എന്റെ ആവശ്യങ്ങളിൽ 90 ശതമാനവും അംഗീകരിച്ചിട്ടുണ്ടെന്ന സംസ്​ഥാന സർക്കാറിന്റെ അവകാശ വാദം തെറ്റാണെന്നും ഹസാരെ പറഞ്ഞു. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ വേണമെങ്കിൽ ലോക്പാലിന് വേണ്ടിയുള്ള ഈ സമരത്തിൽ പങ്കുചേരാം. എന്നാൽ എന്നോടൊപ്പം വേദി പങ്കിടാൻ അനുവദിക്കില്ലെന്നും ഹസാരെ പറഞ്ഞു. ആവശ്യങ്ങൾ അം​ഗീകരിക്കും വരെ സമരം ചെയ്യാനാണ് തീരുമാനം. അഥവാ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തനിക്ക്​ രാജ്യം നൽകിയ പദ്​മഭൂഷൻ തിരികെ നൽകുമെന്നും ഹസാരെ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി